സുഹൃത്ത്!

കോളിങ് ബെൽ മുഴങ്ങിയത് അരോചകം ആയി തോന്നി.. ആരാണാവോ? മനസ്സ് ചിന്തിച്ചു… ഒറ്റയ്ക്ക് ഒരു ഞായറാഴ്ച്ച ചിലവിടാം എന്ന് കരുതിയത് തെറ്റായി പോയോ? ഡോർ തുറന്നപ്പോൾ… എൻ്റെ പഴയൊരു സുഹൃത്താണ്, മാധവ്! വർഷങ്ങൾക്ക് മുൻപ് ഒരു സ്കൂൾ റീയൂണിയനിൽ അവസാനമായി കണ്ടതാണ്. അതിനും മുൻപ് എന്നെ വേദനിപ്പി‌ച്ച്, എന്നെ വിട്ട് പോയ എൻ്റെ ജീവിത കാലത്തുണ്ടായിരുന്നു ഒരേയൊരു ആത്മസുഹൃത്ത്! “ഓർമയുണ്ടോ!” അവൻ ചിരിച്ചു വിചിത്രമായിരുന്നു അവൻ്റെ നില്പ്… ആ ചമ്മിയ മുഖം കണ്ടപ്പോൾ എനിക്കും ചിരിയാണ് വന്നത്. […]

Read More സുഹൃത്ത്!

ഉപദേശി!

ഓട്ടോയിൽ വന്നിറങ്ങി നേരെ കണ്ടത് വകയിലെ അമ്മാവനെ! പണ്ട് കുഞ്ഞു നാൾ മുതൽ ചൊറിയാൻ തുടങ്ങിയ ആൾ ആണ്! കുറേ നാൾ ആയി പിന്നെ കണ്ടിട്ട്….മനസിൽ എന്നെ തിരിച്ചറിയല്ലേ എന്നൊരു ആന്തൽ.. മൈൻഡ് ചെയ്യാതെ നിന്നിട്ട് വല്ല കാര്യവുമുണ്ടോ? നോക്കിയപ്പോൾ എന്നെ സംശയത്തോടെ ഒരു നോട്ടം നോക്കി പുള്ളി റെസ്റ്റോറൻ്റിന് അകത്തേക്ക് കയറി പോയി..കൂട്ടുകാർ മൊത്തം അകത്തിരിപ്പുണ്ട്.. അത് കൊണ്ട് വേറെ ഒരിടത്തു പോകാനും പറ്റില്ല….ഹാ.. വരുന്നിടത്ത് വെച്ച് കാണാം… ഞാൻ അകത്തേക്ക് കയറി. “എന്താടാ താമസിച്ചത്?” […]

Read More ഉപദേശി!

ഓർമയിൽ ഒരു യാത്ര….

ചില യാത്രകൾ ഒരിക്കലും മറക്കാൻ കഴിയുകയില്ല…ഓർമയിൽ എന്നെങ്കിലും ഒരു നാൾ, ഒരു കാര്യവും ഇല്ലാതെയാ ഓർമകളിങ്ങനെ തെളിഞ്ഞു വരും.. മറക്കണം എന്ന് ആഗ്രഹിക്കുന്ന, എന്നാൽ ഒരിക്കലും മറക്കില്ല എന്ന് എപ്പോഴോ തിരിച്ചറിയുന്ന ചില യാത്രകൾ…ഒരു നീണ്ട ട്രെയിൻ യാത്ര… യാത്രകൾ ഏറെ ഇഷ്ടമായത് കൊണ്ട് അതൊരു മുഷിപ്പല്ല! വിൻഡോ സീറ്റിലിരുന്ന് കാണാ കാഴ്ചകൾ കാണുമ്പോൾ, ഓരോ ദേശത്തിൻ്റെയും വൈവിധ്യം കാണുമ്പോൾ എങ്ങനെ മുഷിപ്പ് തോന്നാനാണ്! എന്നാൽ ആ യാത്ര എനിക്ക് സമ്മാനിച്ചതോ? അന്ന് എൻ്റെ ഹൃദയം ഒരുപാട് […]

Read More ഓർമയിൽ ഒരു യാത്ര….

കുടുംബം!

ഈ ഇരുട്ട് എന്തൊരു ഇരുട്ടാണ്! കറണ്ട് പോയിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു! കൊടുങ്കാറ്റ് ആണ് പോലും… എന്നും പറഞ്ഞു പൊട്ടിയ ലൈൻ ശരിയാക്കാൻ ഇത്ര നേരം വേണോ? സർക്കാർ വകുപ്പ് അല്ലേ.. അവന്മാര് കിടന്നുറങ്ങുന്നുണ്ടാവും!മൊബൈലിൻ്റെ എല്ലാം ചാർജും തീർന്നു.. അമ്മയുടേത് കളിച്ച് തീർക്കരുത് എന്ന് എന്നോട് പല കുറി പറഞ്ഞതാണ്.. പക്ഷേ അതിൻ്റെയും ഞാൻ തന്നെ തീർത്തു.. നാളെ പഠിക്കാൻ എക്സാമോ, ചെയ്ത് തീർക്കാൻ വലിയ പണിയോ ഉണ്ടായിട്ടൊന്നുമല്ല.. കയ്യിൽ മൊബൈൽ ഇല്ലാതെ എങ്ങനെ മനുഷ്യൻ്റെ സമയം […]

Read More കുടുംബം!

ആ രാത്രി!

ഈ ശരീരത്തിൽ എന്നെയവൻ ചുറ്റിപിണഞ്ഞ് നമ്മൾ ഒന്നായി ചേർന്നിരുന്നു…. അവൻ്റൊപ്പമാദ്യമായി നഗരപ്രാന്തത്തിലെ ഈ ഹോട്ടൽ മുറിയിൽ നമ്മൾ മാത്രമായ നിമിഷങ്ങൾ..നാട്ടിൽ പോയിനി തിരികെ വരും വരെ മധുരമുള്ളയൊരോർമയായി, ഇനിയും ഒന്നിക്കാൻ കൊതിപ്പിക്കുന്നയീ രാത്രി.. എൻ്റെ നെഞ്ചിൽ തല ചായ്ച്ചയവൻ്റെ കണ്ണുകളെ എപ്പോഴോ നിദ്ര തഴുകിയിരിന്നു… എനിക്കുറങ്ങുവാനായില്ല…!ആ നിമിഷം തീരുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.. നെറുംതലയിൽ ചുംബനം കൊടുക്കാൻ നേരം അവൻ്റെ ചുടുനിശ്വാസം എൻ്റെ ഇടനെഞ്ചിലറിഞ്ഞു… ആ നിമിഷം ആഘോഷിക്കാൻ, ആ സ്നേഹം എന്നെത്തന്നെ ഓർമിപ്പിക്കാൻ, എൻ്റെ പ്രണയം ലോകത്തോട് […]

Read More ആ രാത്രി!

തിരക്കൊഴിയും നേരം….

ട്രെയിൻ ശബ്ദം നിലച്ചിരിക്കുന്നു… ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.. ഇനിയും ഏറെ ദൂരമുണ്ട്.. വഴിയോര കാഴ്ചകൾ കണ്ടിട്ട് ഏറെ നാളുകളായിരിക്കുന്നു…. പണ്ട് മാസത്തിലൊരിക്കൽ ടൗണിലെ കോളേജ് ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ ഈ വഴികളിൽ ഉറങ്ങാറായിരുന്നു പതിവ്.. ഇന്നിപ്പോൾ കൃത്യമായി പറഞ്ഞാൽ നാല് കൊല്ലവും മൂന്നു മാസവും കഴിഞ്ഞിരിക്കുന്നു…. പൊളിഞ്ഞിളകിയ ചെറുവഴിയിലൂടെ ആനവണ്ടിയിലെ കുലുങ്ങി കുലുങ്ങിയുള്ളയീ യാത്ര… വർഷങ്ങളായി മനസ്സിൽ കൊതിച്ചത്! യാത്രക്കാർ ഇപ്പോൾ കുറവ് തന്നെ.. പണ്ടും ഇങ്ങോട്ടേക്കുള്ള ഈ വഴി ആരും തിരിഞ്ഞു നോക്കിയിരുന്നില്ല.. കാറും […]

Read More തിരക്കൊഴിയും നേരം….

തൊഴിൽ രഹിതൻ്റെ പ്രണയം

ജോലി കിട്ടിയ സന്തോഷം, പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു… അമ്മയെ കെട്ടി പിടിച്ചു ഉമ്മ വെച്ചു പോയ്.. നീണ്ട 3 കൊല്ലം ആണ് ജോലിയില്ലാ എന്ന് പറഞ്ഞു നാട്ടുകാരുടെയും ബന്ധക്കാരുടെയും വായിലിരിക്കുന്നത് മുഴുവൻ കേട്ട് നടന്നത്. PSC എന്ന് പറഞ്ഞു പ്രയത്നിച്ചതിൻ്റെ മുഴുവൻ അധ്വാനവും ഇപ്പോഴീ കയ്യിലുണ്ട്.. അവളെ ഇപ്പോ തന്നെ വിളിച്ചു ഈ സന്തോഷം അറിയിക്കണം…. “ഹലോ, എടാ ഒരു കാര്യം ഉണ്ട്….” “നിക്ക്…. എനിക്കൊന്ന് നേരിട്ട് കാണണം… കുറച്ചു സംസാരിക്കാനുണ്ട്..!” എനിക്കും നേരിട്ട് അവതരിപ്പിക്കുന്നതായിരുന്നു കൂടുതൽ സന്തോഷം..“എന്നാൽ […]

Read More തൊഴിൽ രഹിതൻ്റെ പ്രണയം

കുലപുരുഷൻ!

എൻ്റെ ചില കൂട്ടുകാരൻമാർക്കിടയിൽ ഞാൻ എത്തരകാരനാണ് എന്നത് ഇപ്പോഴും തർക്ക വിഷയമാണത്രെ….!അന്നൊരിക്കൽ ക്ലബ് ഹൗസിൽ ഒരു നല്ല പെണ്ണ് വന്നിട്ടുണ്ട്, ഓളെ ആഡ് ചെയ്ത് സംസാരിച്ച് വളയ്ക്കാം എന്ന് പറഞ്ഞപ്പോൾ, എനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതായിരുന്നു അവസാനമായി തർക്ക വിഷയമായത്! പെണ്ണിനോട് ഒലിപ്പിക്കാൻ താൽപര്യം ഇല്ലാത്ത ഞാനൊരു “ആൺ” തന്നെയാണോ എന്നതായിരുന്നു അവരുടെ ചോദ്യം! ഇത്തരം ചോദ്യങ്ങൾ ആദ്യമായല്ല ഉന്നയിക്കപ്പെടുന്നതും!അന്നൊരിക്കൽ കൂട്ടുകാരെല്ലാരും കൂടി മദ്യം വിളമ്പിയപ്പോൾ ഞാൻ കുടിക്കാതെ ഇരുന്നതായിരുന്നു അവർ കണ്ടെത്തിയ മറ്റൊരു […]

Read More കുലപുരുഷൻ!

അന്നൊരു വൈകുന്നേരത്ത്..

ജീവിതത്തിൽ നമ്മൾ എല്ലാവർക്കും  മറക്കാൻ പറ്റാത്ത ചില ഓർമകൾ ഉണ്ടാകും… എപ്പോഴേലും ആ ഓർമകൾ നമ്മുടെ ഉള്ളിൽ തികട്ടി വരും.. ഒരു പക്ഷെ അതോർത്ത് നമ്മൾ ചിരിച്ചെന്നും അല്ലേൽ കരഞ്ഞെന്നും വരാം…. പുറം ലോകത്തെ ഭയന്ന് ഒരു മായാ ലോകത്ത് ജീവിക്കുന്ന നമ്മളിൽ ചിലർ, ചിലപ്പോഴെങ്കിലും അവിടെ നിന്ന് പുറത്തിറങ്ങി ഈ മണ്ണിനെ ശ്വസിക്കുന്ന ചില നിമിഷങ്ങളുണ്ടാകാറുണ്ട്.. ഓർമകൾ മാത്രം ബാക്കിയാക്കിയ ചില പ്രത്യേക സ്ഥലങ്ങളിൽ എത്തുമ്പോൾ, ചിലപ്പോൾ ചിലരെ കാണുമ്പോൾ, ചില വൈകുന്നേരങ്ങളിൽ.. നാം നമ്മുടെ […]

Read More അന്നൊരു വൈകുന്നേരത്ത്..

EIA 2020 – ACT BEFORE IT’S TOO LATE!

എങ്ങനെ ആണ് ഒരു ഡ്രാഫ്റ്റ് നിയമം ആയി മാറുന്നത്?ഡ്രാഫ്റ്റ് രൂപീകരിച്ചു അത് പൊതുജനങ്ങളുടെയും മറ്റു വകുപ്പുകളുടെയും അഭിപ്രായങ്ങൾക്ക് കുറച്ചു നാൾ അനുമതി കൊടുക്കും. ആ സമയം കഴിയുമ്പോൾ അഭിപ്രായങ്ങൾക്ക് അനുസരിച്ചു ബില്ലിൽ മാറ്റം വരുത്തി ക്യാബിനെറ്റിൽ സമ്മർപ്പിക്കപ്പെടും തുടർന്ന് വരുന്ന നടപടികളിലൂടെ സർക്കാരിന് ആ ബിൽ നിയമമാക്കി മാറ്റാൻ കഴിയും. രാജ്യസഭയിലും ലോക് സഭയിലും ഭൂരിപക്ഷം ഉള്ള നമ്മുടെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് അങ്ങനെ എന്ത് ഇപ്പോൾ വേണമെങ്കിലും നിയമം ആക്കി മാറ്റാൻ ഇപ്പോൾ കഴിവുണ്ട്. യാതൊരു […]

Read More EIA 2020 – ACT BEFORE IT’S TOO LATE!